Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചോല ആർട്ട് ഗാലറിയിൽ ടെയിൽസ് ഓഫ്“ അൺ സീൻ ” ഗ്രൂപ്പ് ആർട്ട് എക്സിബിഷൻ 2025

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചോല ആർട്ട് ഗാലറിയിൽ ടെയിൽസ് ഓഫ്“ അൺ സീൻ ” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ആർട്ട് എക്സിബിഷൻ 2025 ഡിസംബർ 20-ന് വൈകീട്ട് 5.30-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ വിശിഷ്ട അതിഥികളായി . കെ. എം. മധുസൂദനൻ,  വത്സൻ കൂർമ കൊല്ലേരി, . ലീന വിൻസെന്റ്, . സുനിൽ സുഗത, . ജിത കാർത്തികേയൻ, ഡോ. ഷാജു നെല്ലായി, .വി. കെ. രാജൻ, . മല്ലിക കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും.

ഇവിടെ നടക്കുന്ന പ്രദർശനത്തിൽ അഖിൽജിത്ത്. വി., ധ്രുതി മഹാജൻ, ഗിന്നി സിംഗ്, കൃഷ്ണ റെഡ്‌ഡി, എം. പവൻ കുമാർ, എൻ. ബാലമുരളി കൃഷ്ണൻ, സനുൽ കുട്ടൻ, ശില്പാ നിഗം, സുജിത് കെ. എസ്., സുനിൽ ലാൽ ടി. ആർ. എന്നിവരായ കലാകാരന്മാർ പങ്കെടുക്കുന്നു.  ദില്ലി, പുണെ, ഹൈദരാബാദ്, മുംബൈ, കേരളം തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഈ ഗ്രൂപ്പ് പ്രദർശനത്തിന്റെ ഭാഗമാകുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള കലാമണ്ഡലത്തിലെ പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ധൻ കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ഫ്ലൂട്ട് കോൺസർട്ട് ഉണ്ടായിരിക്കും വാർത്ത സമ്മേളനത്തിൽ ജോമോൻ ആലുക്ക.സ നുൽ കുട്ടൻ, സുനി ലാൽ ടി ആർ, കെ.സി. സുജിത് , എം. പവൻ കുമാർ , സുരേഷ് മുട്ടത്തി തുടങ്ങിയവർ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer