Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കടന്നൽക്കൂട് നശിപ്പിച്ചവർക്ക് കൂലി നൽകിയില്ല; പഞ്ചായത്ത് ഓഫിസിനു മുന്നിൽ മെംബറുടെ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : കടന്നൽക്കൂട് നശിപ്പിച്ച തൊഴിലാളികൾക്ക് കൂലി നൽകുന്നതിൽ പഞ്ചായത്ത് സെക്രട്ടറി വീഴ്ച വരുത്തിയെന്നാരോപിച്ച് പഞ്ചായത്തംഗത്തിന്റെ ഒറ്റയാൻ സമരം. വെച്ചൂച്ചിറ പഞ്ചായത്തംഗം ഷാജി കൈപ്പുഴയാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മൂന്നാഴ്ച മുൻപ് വെച്ചൂച്ചിറ കവലയിൽ കേരള ബാങ്കിന് സമീപം രൂപപ്പെട്ട കടന്നൽക്കൂട് പ്രദേശവാസികൾക്കും സമീപത്തെ രണ്ട് എൽപി സ്കൂളുകളിലെ കുട്ടികൾക്കും വലിയ ഭീഷണിയായിരുന്നു. ഇതിനോടകം തന്നെ നിരവധി പേർക്ക് കടന്നലിന്റെ കുത്തേൽക്കുകയും ചെയ്തിരുന്നു.

​അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഷാജി നേരിട്ട് ഇടപെട്ടാണ് കൂട് നീക്കം ചെയ്യാൻ തൊഴിലാളികളെ എത്തിച്ചത്. മൂവായിരം രൂപയായിരുന്നു ഇവരുടെ കൂലി നിശ്ചയിച്ചിരുന്നത്. ഇതിൽ ആയിരം രൂപ ഷാജി കൈമാറുകയും ബാക്കി തുക പിന്നീട് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കടന്നൽക്കൂട് നീക്കം ചെയ്തതിന്റെ ചെലവ് പഞ്ചായത്തിൽ നിന്ന് നൽകാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ കമ്മിറ്റി തീരുമാനം ഉണ്ടായിട്ടും സെക്രട്ടറി പണം അനുവദിക്കാൻ തയ്യാറാവാത്തതാണ് മെംബറെ സമരത്തിലേക്ക് നയിച്ചത്. തൊഴിലാളികൾക്ക് നൽകാനുള്ള ബാക്കി തുക അടിയന്തരമായി നൽകണമെന്ന ആവശ്യവുമായാണ് ഷാജി പ്രതിഷേധം നടത്തിയത്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer