Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“സത്യം ഒരിക്കലും തല കുനിക്കില്ല”: കന്നഡ വിവാദത്തിൽ കമൽ ഹാസനെ പിന്തുണച്ച് ചെന്നൈയിൽ പോസ്റ്ററുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ : കമൽ ഹാസന്റെ കന്നഡ വിവാദം ആളിപ്പടർന്ന് നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടിയായ മക്കൾ നീതി മയ്യം കമൽ ഹാസനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ഇതിന്റെ ഭാഗമായി ചെന്നൈയിലുടനീളം ക്കൾ നീതി മയ്യം പോസ്റ്ററുകളും പതിച്ചു.“ലോകത്തിന് അറിയാവുന്നത് അദ്ദേഹം പറഞ്ഞു”, “രണ്ട് ഭാഷകൾ തമ്മിലുള്ള ബന്ധം എന്താണെന്ന് അദ്ദേഹം പറഞ്ഞു”, “സ്നേഹം ഒരിക്കലും ക്ഷമ ചോദിക്കില്ല”, “സത്യം ഒരിക്കലും തല കുനിക്കില്ല”. എന്ന വാചകങ്ങളോടെയാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അതേസമയം കമലഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ചിത്രത്തിന്റെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ കർണാടകയിലുടനീളം പ്രതിഷേധ പ്രകടനം നടത്തി .

അതേസമയം, കമലഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ചിത്രത്തിന് സംസ്ഥാന വ്യാപകമായി വിലക്ക് ഏർപ്പെടുത്തി . കൂടാതെ വിഷയത്തിൽ സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ യോഗത്തിൽ മധ്യസ്ഥത വഹിക്കുന്നതായി പറയപ്പെടുന്നു . എന്നാൽ തന്റെ പരാമർശത്തിന് ക്ഷമാപണം നടത്താൻ കമലഹാസൻ വിസമ്മത്തിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ റിലീസ് ഉറപ്പാക്കാനും തിയേറ്ററുകളിലെ പ്രദർശനത്തിന് സുരക്ഷ ഉറപ്പാക്കാനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കർണാടക ഹൈക്കോടതിയെ സമീപിച്ചു

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer