Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പശ്ചിമേഷ്യൻ സംഘർഷം: ഊർജ പ്രതിസന്ധി തുടരുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിച്ച ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ ഏതുവിധ സാഹചര്യങ്ങൾക്കും തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ അറിയിച്ചു.

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിച്ച ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ ഏതുവിധ സാഹചര്യങ്ങൾക്കും തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ അറിയിച്ചു.

സംസ്ഥാനങ്ങളിലെ വൈദ്യുതി ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. പ്രതിസന്ധി നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും, ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളും യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 20 ഓളം കപ്പലുകളെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിനായുള്ള “ഓപ്പറേഷൻ ഊർജ സുരക്ഷ”യെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിക്കാനിടയുണ്ട്. ഇതിനിടെ, സുഹൃദ് രാജ്യങ്ങൾക്ക് വേണ്ടി ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നതായി അറിയിച്ചിട്ടുണ്ട്. ഇതിനകം കടലിടുക്ക് കടന്ന രണ്ട് കപ്പലുകൾ ഇന്നും നാളെയുമായി ഇന്ത്യയിലെത്തുമെന്നാണ് വിവരം.

അതേസമയം, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽപിജി ചാർജ് അല്ലെങ്കിൽ ഗ്യാസ് സർചാർജ് എന്ന പേരിൽ അധിക തുക ഈടാക്കുന്നത് നിരോധിച്ച് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം ചെലവുകൾ ഭക്ഷണ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്നും, മെനുവിൽ കാണിക്കുന്ന വില തന്നെയാണ് ഉപഭോക്താവ് നൽകേണ്ട അന്തിമ തുകയായിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer