കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം മുറുകുന്നതിന് പിന്നാലെ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി തുടങ്ങി. സംഘർഷം തുടങ്ങിയതിന് പിന്നാലെ യുഎഇ വ്യോമപാത അടച്ചിരുന്നു. കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള എല്ലാ സർവീസുകൾ താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. പുറപ്പെട്ട ചില വിമാനങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ട്. എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നേരത്തേ നിർത്തിവെച്ചിരുന്നു. നിലവിൽ ഗൾഫ് മേഖലയാകെ അശാന്തമാണ്.






