തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തന്റെ വഴിപാടായി 126 കസേരകൾ സമർപ്പിച്ചു. ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കുന്ന വിവിധ ക്ഷേത്ര കലാപരിപാടികൾ ഭക്തർക്ക് സൗകര്യപ്രദമായി ഇരുന്ന് ആസ്വദിക്കുന്നതിനായാണ് കസേരകൾ സമർപ്പിച്ചിരിക്കുന്നത്.
മലേഷ്യയിൽ പ്രവാസിയായ കൃഷ്ണനാണ് വഴിപാടായി കസേരകൾ ദേവസ്വത്തിന് നൽകിയത്. ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കസേരകൾ ഔദ്യോഗികമായി ഏറ്റുവാങ്ങി.
ചടങ്ങിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി. രാധിക, അസിസ്റ്റന്റ് മാനേജർമാരായ കെ.ജി. സുരേഷ് കുമാർ (പ്രസിദ്ധീകരണ വിഭാഗം), സി.ആർ. ലെജുമോൾ (ക്ഷേത്രം), വഴിപാടുകാരനായ കൃഷ്ണൻ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.




