മഞ്ചേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മന്ത്രവാദത്തിന്റെ പേരിൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവ്. വളാഞ്ചേരി സ്വദേശി സൈനുലാബുദീനെ മഞ്ചേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു. തടവിനൊപ്പം 2.50 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും.
2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസ്സുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ അരീക്കോട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. വർഷങ്ങളോളം നീണ്ട വിചാരണയ്ക്ക് ശേഷം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.




