Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രണയാഭ്യർത്ഥന നിരസിച്ചു; തമിഴ്നാട്ടിൽ 15കാരിയെ 20കാരന്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചെന്നാരോപിച്ച് പതിനഞ്ചുകാരിയെ 20കാരന്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. തമിഴ്നാട് റാണിപ്പെട്ടിയിലാണ് സംഭവം. സംഭവത്തിൽ 20-കാരനായ സുബ്രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പെൺകുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സ്കൂൾ അവധിയായതിനാൽ മുത്തശ്ശിക്കൊപ്പം നിൽക്കാൻ വന്നതായിരുന്നു 15-കാരിയായ ജനനി. ആക്രമണ സമയത്ത് ജനനിയും മുത്തശിയും ഇവരുടെ ബന്ധു ലക്ഷ്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ വാട്ടർടാങ്ക് പരിശോധിക്കുന്നതിനായി മുത്തശ്ശി മുകളിലേക്ക് പോയ സമയത്ത് വീടിനുള്ളിലേക്ക് ഒരാൾ കയറുകയും അകത്ത് നിന്ന് വാതിൽ കുറ്റിയിടുകയും ചെയ്യുകയായിരുന്നു.

പലതവണ പ്രതി പെൺകുട്ടിയെ കുത്തി. ഗുരുതരമായി പരിക്കേറ്റ ജനനി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജനനിയെ കുത്തുന്നത് കണ്ട് തടയാനെത്തിയ ലക്ഷ്യയേയും ഇയാൾ കുത്തിപരിക്കേൽപ്പിച്ചു. തന്‍റെ പ്രണയാഭ്യര്‍ഥന തുടര്‍ച്ചയായി നിരസിച്ചതിനാലാണ് ജനനിയെ കൊന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer