Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ ഗാന്ധിക്ക് സ്നേഹസമ്മാനമായി 4 കിലോയുടെ നെയ്മീൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിത സമ്മാനവുമായി യുഡിഎഫ് സ്ഥാനാർത്ഥി. ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും മത്സ്യത്തൊഴിലാളിയുമായ എ.ഡി. തോമസ് തന്റെ പ്രിയ നേതാവിന് സമ്മാനമായി നൽകിയത് 4 കിലോഗ്രാം തൂക്കമുള്ള വലിയൊരു നെയ്മീനാണ്. അസാധാരണമായ ഈ സമ്മാനം കൈമാറുന്ന വേളയിൽ സദസ്സിൽ നിന്നും വലിയ കയ്യടിയാണ് ഉയർന്നത്.

​രാഹുൽ ഗാന്ധിക്ക് മീൻ സമ്മാനിക്കണമെന്ന ആഗ്രഹം എ.ഡി. തോമസ് മുൻകൂട്ടി തന്നെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചിരുന്നു. തോമസിന്റെ സുഹൃത്തായ സി.എസ്. പ്രവീൺ കൊച്ചിയിൽ നിന്നാണ് ഗുണമേന്മയുള്ള നെയ്മീൻ ഇതിനായി എത്തിച്ചത്. വിവിഐപി സുരക്ഷയുള്ള വേദിയിലേക്ക് കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് മീൻ എത്തിച്ചത്.
​അമ്പലപ്പുഴ വളഞ്ഞവഴിയിലെ ശ്രീറാം വള്ളത്തിലെ തൊഴിലാളിയായ അനിൽകുമാറാണ് വേദിയിൽ വെച്ച് രാഹുൽ ഗാന്ധിക്ക് മീൻ കൈമാറിയത്. കൗതുകം കലർന്ന ചിരിയോടെ രാഹുൽ ഗാന്ധി സ്നേഹസമ്മാനം സ്വീകരിച്ചു. രാഷ്ട്രീയ പ്രസംഗങ്ങൾക്കിടയിൽ വേദിയിൽ നടന്ന ഈ വേറിട്ട കാഴ്ച പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer