സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹരിയാനയിലെ ഭൂമിയിടപാട് കേസ്; ഇഡിക്കു മുന്നില്‍ ഹാജരായി റോബര്‍ട്ട് വാദ്ര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : വ്യവസായിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബര്‍ട്ട് വാദ്ര ഹരിയാനയിലെ ഭൂമിയിടപാട് കേസിൽ ഇ ഡിക്കു മുമ്പിൽ ഹാജരായതായി റിപ്പോർട്ട്. ഇ ഡിയുടെ ഡല്‍ഹി ഓഫീസിലാണ് വാദ്ര ഹാജരായത് എന്നാണ് വിവരം. 2008 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം തനിക്ക് ഒളിച്ചു വെക്കാൻ ഒന്നുമില്ലെന്നും ,ജനങ്ങൾക്ക് തന്നോട് എന്തുവേണമെങ്കിലും ചോദിക്കാമെന്നും അതിനുത്തരം നൽകാൻ തയ്യാറാണെന്നും വിഷയത്തിൽ ഇ ഡി ഓഫീസിലേക്കുളള യാത്രക്കിടെ റോബര്‍ട്ട് വാദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.