Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘നവജാത ശിശുവിനെ കാണാതായാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണം : സുപ്രിം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഒരു നവജാത ശിശുവിനെ ആശുപത്രിയില്‍നിന്നു കാണാതായാല്‍, ആദ്യം ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സുപ്രീം കോടതി. കുട്ടികളെ കടത്തുന്ന കേസുകളില്‍ ദുഃഖം പ്രകടിപ്പിച്ച കോടതി, ഈ കേസുകളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ നടപടിയെയും കോടതി വിമര്‍ശിച്ചു. അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷകള്‍ ഉദാസീനമായി കൈകാര്യം ചെയ്‌തെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍പ്പെട്ട നിരവധി പ്രതികളെ കാണാനില്ലെന്നും ഈ പ്രതികള്‍ സമൂഹത്തിനു ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്ത രീതിയിലും ബെഞ്ച് നിരാശ പ്രകടിപ്പിച്ചു.

കുട്ടികളെ കടത്തുന്നതു തടയുന്നതിനുള്ള വിശദമായ ശുപാര്‍ശകള്‍ വിധിന്യായത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പര്‍ദിവാല, അവ എത്രയും വേഗം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത വിചാരണകളുടെ സ്ഥിതി വ്യക്തമാക്കാന്‍ രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് ബെഞ്ച് നിര്‍ദേശിച്ചു. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

ഇന്ത്യയില്‍ പ്രതിവര്‍ഷം 2,000 ഓളം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2022 ല്‍ ഇത്തരത്തിലുള്ള 2,250 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer