Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: suprimcourt

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് അഞ്ച് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്‌മാന്‍, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍.വി.അഞ്ജരിയയുമുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹെക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകള്‍ നല്‍കിയിരുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി […]
Read more

ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം പാടില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം നടത്തുന്നത് നിരോധിച്ച് സുപ്രീംകോടതി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വന്യജീവികള്‍ക്ക് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎല്‍), സസാങ്ദാബുരു കണ്‍സര്‍വേഷന്‍ റിസര്‍വ് (എസ്സിആര്‍) എന്നിവ സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വന്യജീവികള്‍ക്ക് ദോഷകരമാകുമെന്നതിനാല്‍ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനം പാടില്ല […]
Read more

ദീപാവലി ആഘോഷത്തിന് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക നിരോധനത്തിന് ഇളവ് വരുത്തി സുപ്രീംകോടതി. ദീപാവലി ദിവസവും അതിനുമുന്‍പും ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന അനുമതിയാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. ഈ മാസം 18 നും 21നും ഇടയില്‍ ഹരിത പടക്കങ്ങള്‍ പൊട്ടിക്കാന്‍ ആണ് അനുമതി. പടക്കങ്ങള്‍ പൊട്ടിക്കാന്‍ സമയക്രമവും കോടതി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ആറു മണിക്കും ഏഴുമണിക്കും ഇടയിലും രാത്രി എട്ട് മുതല്‍ പത്തുമണിവരെയും പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹരിത പടക്കങ്ങള്‍ ഉണ്ടാക്കുന്ന ഇടങ്ങളില്‍ പെട്രോളിംഗ് പരിശോധനകള്‍ നടത്തണം. വ്യാജ പടക്കങ്ങള്‍ കണ്ടെത്തിയാല്‍ […]
Read more

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണമെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി. 9 മുതല്‍ 12 വരെ ക്ലാസില്‍ മാത്രമായി ചുരുക്കാതെ, ചെറുപ്രായം മുതലേ കുട്ടികള്‍ക്കു ലൈംഗിക വിദ്യാഭ്യാസം നല്‍കണം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശിലെ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍, ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നുണ്ടോയെന്നതില്‍ കോടതി സത്യവാങ്മൂലം തേടി. 912 വരെ ക്ലാസില്‍ ലൈംഗിക […]
Read more

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക. മറ്റ് പ്രതികളായ ഷര്‍ജീല്‍ ഇമാം, ഗള്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും തിങ്കളാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞയാഴ്ചയും ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തിയിരുന്നു. എന്നാല്‍ വിവരങ്ങളുടെ പട്ടിക കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് പരിഗണിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് […]
Read more

ആഗോള അയ്യപ്പ സംഗമം നടത്താന്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി

ഡല്‍ഹി: ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താനെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയ്യപ്പ സംഗമത്തിനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് […]
Read more

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹര്‍ജി: സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും, പരിപാടി നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം. തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ മഹേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ വി ഗിരിയാണ് […]
Read more

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം; സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി

ഡല്‍ഹി : മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജന്‍സിയെ കൊണ്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഇതിന് തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു. സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് റസല്‍ ജോയി ആണ് ഹര്‍ജിക്കാരന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. 135 […]
Read more

വഖഫ് നിയമം; സമസ്ത വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: വഖഫ് നിയമത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് നിയമത്തിന്റെ പേരില്‍ ഭൂമി പിടിച്ചെടുക്കുകയാണെന്നും കെട്ടിടങ്ങള്‍ തകര്‍ക്കുകയാണെന്നുമാണ് സമസ്ത ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം. നിലവിലെ നടപടികള്‍ തടയണമെന്നും അപേക്ഷയില്‍ പറയന്നു. അഭിഭാഷകന്‍ സുള്‍ഫിക്കര്‍ അലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നാണ് […]
Read more

വിവാഹ പ്രായത്തില്‍ പുതിയപ്രഖ്യാപനവുമായി സുപ്രീം കോടതി: 15 വയസ്സുകഴിഞ്ഞ മുസ്ലിംപെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാം

ന്യൂഡല്‍ഹി: 15 വയസ്സുകഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി. 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെയും 30 വയസ്സുകാരന്റെ വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി. പെണ്‍കുട്ടിയും യുവാവും കുടുംബത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer