Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഉടുമ്പന്‍ചോല വിഷന്‍’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രേക്ഷകരിൽ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഉടുമ്പന്‍ചോല വിഷന്‍’. ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗത സംവിധായകൻ സലാം ബുഖാരിയുടെ ആദ്യ ചിത്രമാണ്. കംപ്ലീറ്റ്‌ എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്ററിൽ നിനിന്നു വ്യക്തമാകുന്നത്. ഒരു ഓഫീസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് പ്രേക്ഷകരിൽ കൗതുകം ജനിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.

അതേസമയം ആരാണീ കുറുക്കൻ എന്ന് വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ തന്നെ വാർത്താ വിസ്ഫോടനം സംഭവിക്കുന്ന ഇന്നത്തെ ലോകത്ത് ഇതാരുമാകാം എന്നൊരു സൂചനയും പോസ്റ്റർ നൽകുന്നുണ്ട്. ആരായിരിക്കും ഈ കുറുക്കൻ എന്നറിയാൻ സിനിമയുടെ റിലീസ് ദിനം വരെ കാത്തിരിക്കേണ്ടി വരും. സിനിമയുടെ സസ്‌പെൻസും ഈ പോസ്റ്ററിലാണ് ഒളിഞ്ഞിരിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നത്.

മാത്യുവിനേയും ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് താരം മിലിന്ദ് സോമനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ ആദ്യമായാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

എ&ആർ മീഡിയ ലാബ്‌സിന്‍റെയും യുബി പ്രൊഡക്‌ഷൻസിന്‍റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ.മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ‘ഉടുമ്പന്‍ചോല വിഷന്‍’ നിർമിക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി, എക്സി.പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സ്റ്റൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടിജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ആദർശ് കെ രാജ്, അസി.ഡയറക്ടർമാർ: തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ.എൽ, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്.

Tags :

Greeshma Celine Benny

Advertisement
WhiteswanTV Footer