തിരുവനന്തപുരം : നാണമുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് . മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഷോൺ ജോർജിന്റെ പ്രതികരണം. സിഎംആർഎലിന് സേവനങ്ങൾ നൽകാതെ പണം വാങ്ങിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി.
സേവനങ്ങൾ നൽകാതെയാണ് 1.72 കോടി വീണ വാങ്ങിയത്. കൂടാതെ എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ഒരു കോടിയോളം രൂപ വീണയുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് തിരികെ നൽകിയിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ടെന്ന് ഷോൺ ജോർജ്ജ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലായിരുന്നു ഷോൺ ജോർജ് മുഖ്യമന്ത്രിയോട് ഈ കാര്യം ആവശ്യപ്പെട്ടത്.






