Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം : പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . രാമചന്ദ്രന്റെ ഭാര്യ ഷീല ,മക്കളായ അരവിന്ദ് ,ആരതി , എന്നിവരായി മുഖ്യമന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ജില്ലയിലെ സിപിഐഎം നേതാക്കള്‍, ജില്ലാ കളക്ടര്‍ എന്നിവരും ഉണ്ടായിരുന്നു.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ എന്നിവരും ഇന്ന് രാമചന്ദ്രന്റെ കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു . അതേസമയം ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ ഇദ്ദേഹത്തിന്റെ സംസ്‌കാരം ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer