തിരുവനന്തപുരം : ഇടതു സർക്കാരിനെ വിമർശിച്ച് തൃപ്പൂണിത്തുറ എം എൽ എ കെ ബാബു . 1000 ദിവസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച വിഴിഞ്ഞം പദ്ധതി 9 വർഷം കൊണ്ടാണ് പൂർത്തിയാക്കിയതിന്നാൻ കെ ബാബുവിന്റെ വിമർശനം. ആര് അവകാശവാദം ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതിയുടെ മാതൃത്വത്തെ കുറച്ചു ഒരു സംശയവുമില്ല.
കൂടാതെ നന്ദിയോടെ കേരളം അനുസ്മരിക്കുന്നത് ഉമ്മൻചാണ്ടിയെയാണ് എന്നും കെ ബാബു കൂട്ടിച്ചേർത്തു. ആ സമയത്ത് തുറമുഖ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്നും കെ ബാബു പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖം എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. മൂന്നാം മില്ലേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടമെന്നാണ് വിഴിഞ്ഞം പദ്ധതിയെ മുഖ്യമന്ത്രി വേദിയിൽ വിശേഷിപ്പിച്ചത്.





