2022 ൽ ലോകേഷ് കനകരാജ് കമൽ ഹസ്സൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു വിക്രം. സൗത്ത് ഇന്ത്യയിലെ വമ്പൻ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു . കാളിദാസ് ജയറാം , ഫഹദ് ഫാസിൽ , വിജയ് സേതുപതി , അർജുൻ ദാസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിലും വിക്രത്തിൽ വലിയ ഹൈപ്പോടെ വന്ന കാമിയോ വേഷമായിരുന്നു സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം . മാത്രമല്ല നിമിഷ നേരം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ മാസ്സ് വില്ലനായ റോളക്സ് കയറി കൂടുകയും ചെയ്തു . അതുകൊണ്ട് തന്നെ സിനിമാപ്രേമികൾ റോളക്‌സ് സ്റ്റാന്റ് എലോണ്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ ലോകേഷ് തന്നെ സിനിമയെ കുറിച്ചുള്ള വിവരം പങ്കുവെച്ചിരിക്കുകയാണ്.’റോളക്‌സ് വരുന്നുണ്ട്. എപ്പോള്‍ തുടങ്ങുമെന്ന് അറിയില്ല. എനിക്കും സൂര്യ സാറിനും വേറെ കമ്മിറ്റ്‌മെന്റ്‌സ് ഉണ്ട്. ഇപ്പോള്‍ കൈതി 2 ഉണ്ട്. അതെല്ലാം തീര്‍ന്ന ശേഷം ഉറപ്പായും റോളക്‌സ് ചെയ്യും’, എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്.അതേസമയം കൂലിയാണ് ലോകേഷിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ആഗസ്റ്റ് 14ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ രജനികാന്താണ് നായകന്‍.






