തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടയായ ദുരന്തത്തിൽ പ്രതികരിച്ച് ബിജെപി മുൻ സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ . മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ ദുരന്തത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേടാണ് എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കൂടാതെ സർക്കാരിന്റെ അലംഭാവവും അനാസ്ഥയുമാണ് മരണസംഖ്യ ഉയരാൻ കാരണമായെതെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്.
ഇത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും , ആരോഗ്യ മന്ത്രി തികഞ്ഞ പരാജയമാണെന്നും രാജിവെക്കണമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അപകടം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ഇന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിക്കും .






