സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്മാർട്ട് ഫോൺ പ്രേമികളെ ഇതിലെ …കിടിലൻ ബജറ്റ് സ്മാർട്ട്‌ഫോണുമായി വിവോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാൻ ഇട്ടിരിക്കുകയാണോ നിങ്ങൾ ? എന്നാൽ ഇത് തന്നെയാണ് അതിന് പറ്റിയ അവസരം . ഇപ്പോഴിതാ കിടിലൻ ബജറ്റ് സ്മാർട്ട് ഫോണുമായി എത്തിയിരിക്കുകയാണ് വിവോ വൈ19 5ജി.
ഐപി64 റേറ്റിംഗുള്ള വിവോ സ്മാർട്ട്ഫോണിൽ എച്ച്ഡി+ ഡിസ്പ്ലേയും മീഡിയടെക് ചിപ്സെറ്റും നൽകിയിട്ടുണ്ട്. 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി എന്നീ വേരിയന്റുകൾക്ക് 10,499, 11,499, 12,999 എന്നിങ്ങനെയാണ് വില. രണ്ട് നിറങ്ങളിലായാണ് സ്മാർട്ട് ഫോൺ വിപണിയിലെത്തുന്നത് .

മജസ്റ്റിക് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നി നിറങ്ങളിലാണ് ഫോൺ ഇന്ത്യൻ വിപണിയെ ആകർഷിച്ചിരിക്കുന്നത്. ഫ്‌ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിൽ നിന്ന് ഓൺലൈനായും രാജ്യത്തെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഓഫ് ലെെനായും വിവോ വൈ19 5ജി വാങ്ങാൻ സാധിക്കും.സ്വിസ് SGS ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുള്ള ഫോണിന് ഡ്യൂവൽ സിം ഓപ്ഷനും ഉണ്ട്. കൂടാതെ എഐ സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയ 13 മെഗാപിക്‌സൽ കാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. കൂടാതെ വേഗത്തിലുള്ള ചാർജിങും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.