Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാറ്റ് ജിപിടിയില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കളറാക്കാം; എങ്ങനെ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ക്കും നിങ്ങള്‍ വരച്ച ചിത്രങ്ങള്‍ക്കും ആകര്‍ഷകമായ നിറം നല്‍കണമെന്ന് ആഗ്രഹിക്കാത്തവരാരുമില്ല. ചാറ്റ് ജിപിടി പോലുള്ള അത്യാധുനിക എഐ ഉപകരണങ്ങള്‍ അതിന് നിങ്ങളെ സഹായിക്കും. ചാറ്റ് ജിപിടിയില്‍ നിങ്ങളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് ചിത്രത്തിന്റെ സത്ത നഷ്ടപ്പെടാതെതന്നെ അവയ്ക്ക് നിറം നല്‍കാന്‍ സാധിക്കും. ഇതിന് ചെയ്യേണ്ടത് വിശദമായതും കൃത്യമായതുമായ നിര്‍ദേശം ചാറ്റ് ജിപിടി നല്‍കുക എന്നതാണ്.

ചര്‍മത്തിന്റെ നിറം, വസ്ത്രങ്ങളുടെ നിറം, പശ്ചാത്തലത്തിലുള്ള നിറങ്ങള്‍ തുടങ്ങി യഥാര്‍ത്ഥ ലൈറ്റിങും കോണ്‍ട്രാസ്റ്റും ടെക്‌സ്ചറും നിലനിര്‍ത്തിക്കൊണ്ട് ചിത്രം നിറമുള്ളതാക്കിമാറ്റാന്‍ ചാറ്റ് ജിപിടിയോട് നിര്‍ദേശിക്കാനാവും.

ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ആദ്യം, പഴയ ഫോട്ടോ ചാറ്റ് ജിപിടിയിലേക്ക് അപ്ലോഡ് ചെയ്യുക. അപ്ലോഡ് ചെയ്ത ശേഷം, അടുത്ത ഘട്ടം പ്രോംപ്റ്റ് നല്‍കുക എന്നതാണ്. അതായത്, ചിത്രത്തിന്റെ യഥാര്‍ത്ഥ വിശദാംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അക മോഡലിന് യഥാര്‍ത്ഥ നിറങ്ങള്‍ ചേര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍. ചിത്രം അതിന്റെ കാലഘട്ടവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി, അക മോഡല്‍ പശ്ചാത്തലം, വസ്ത്രങ്ങള്‍, ചര്‍മ്മനിറം എന്നിവയ്ക്ക് അനുയോജ്യമായ നിറങ്ങള്‍ നല്‍കും.

ഘട്ടം 1: ചിത്രം അപ്ലോഡ് ചെയ്യുക

ചാറ്റ് വിന്‍ഡോയിലെ ഇമേജ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിന്റെ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ അപ്ലോഡ് ചെയ്യുക.

ഘട്ടം 2: പ്രോംപ്റ്റ് തയ്യാറാക്കുക

ചിത്രം അപ്ലോഡ് ചെയ്ത ശേഷം, അതിനായി വിശദമായ ഒരു നിര്‍ദ്ദേശം തയ്യാറാക്കുക. നിറങ്ങള്‍, വസ്ത്രങ്ങള്‍, പശ്ചാത്തലം, കാലഘട്ടം എന്നിവ വ്യക്തമാക്കണം. നിര്‍ദേശം എത്രത്തോളം വിശദമാവുന്നുവോ അത്രത്തോളും ഫലം മികച്ചതായിരിക്കും.

സാമ്പിള്‍ നിര്‍ദേശം

Colorize this black and white photograph as authentically as possible. Maintain the natural lighting, realistic skin tones, and subtle color variations that match the original time and setting. Avoid oversaturation or artificial coloring-prioritize historical accuracy and environmental realism. Preserve fine details, shadow depth, and the overall mood of the original photo. The result should feel like a genuine, untouched color photograph taken on film, not digitally altered or AI-generated.

ഈ പ്രോംപ്റ്റ് നല്‍കിയതിന് ശേഷം കാത്തിരിക്കുക. നിര്‍ദേശങ്ങള്‍ അനുസരിച്ച് നല്‍കിയ ചിത്രത്തെ എഐ ഉപയോഗിച്ച് പുനര്‍നിര്‍മിക്കുന്നതായതിനാല്‍ ചില മാറ്റങ്ങള്‍ ചിത്രത്തില്‍ ഉണ്ടായേക്കാം.

Recent News

Advertisement
WhiteswanTV Footer