അല്ലുഅർജ്ജുന്റെ അഭിനയജീവിതത്തിൽ തലവര മാറ്റിമറിച്ച ഒരു ചിത്രമാണ് ‘ആര്യ’. സുകുമാറിന്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ ചിത്രം അല്ലു അർജുൻ എന്ന നടനെ ഒരു ഐക്കൺ സ്റ്റാർ ആക്കി മാറ്റുകയായിരുന്നു. കൂടാതെ ആര്യ എന്ന ഒറ്റചിത്രത്തിലൂടെ അല്ലുഅർജുൻ മലയാളികളുടെ സ്വന്തം മല്ലുഅർജുനായി മാറി. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്റേത്. കൂടാതെ യുവാക്കൾക്കിടയിൽ എന്നപോലെ അല്ലുഅർജുനെ ഇരു കൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരും സ്വീകരിച്ചത് .
ഇപ്പോഴിതാ അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ആര്യ റിലീസായിട്ട് ഇന്നേക്ക് 21 വർഷം തികയുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത് . കൂടാതെ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ അല്ലു അർജുന്റെ നായികയായെത്തിയത് അനുരാധ മേത്തയാണ്. ചിത്രത്തെ പോലെ തന്നെ ചിത്രത്തിലെ പാട്ടുകളെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നാല് കോടി രൂപ ബഡ്ജറ്റിൽ നിർമിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്സ് ഓഫീസിൽ നേടുകയുണ്ടായി. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ആര്യ 2’ വും കേരളത്തിൽ വിജയം നേടിയിരുന്നു .
.






