സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ : നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി കെ കരുണാകരന്റെ സ്‌മൃതിമണ്ഡപം സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . ഇന്ന് രാവിലെയാണ് കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി സണ്ണി ജോസഫ് പുഷ്പാര്‍ച്ചന നടത്തിയത്. എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവരും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

കരുണാകരന്റെ സ്‌മൃതി മണ്ഡപം കൂടാതെ പുതുപ്പള്ളിയിലേക്ക് പോവുകയാണെന്നും അവിടെ എത്തി ഉമ്മൻചാണ്ടിയെ അനുസ്മരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കരുണാകരന്‍റെ ഓർമകൾ ഊർജ്ജം പകരുമെന്നും തന്റെ പ്രവർത്തനം ഇവിടെ നിന്ന് ആരംഭിക്കുകയാണെന്നും സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement