പട്‌ന: ബിഹാറില്‍ ദളിത് നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദളിത് റൈറ്റ്‌സ് ഫോറം നേതാവ് മനീഷ് പാസ്വാന്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ പാർട്ടി. ബിഹാറില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന നേതാവാണ് മനീഷ് പാസ്വാന്‍.
ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബിപിസിസി) ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം, ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മനീഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രപരമായി ഇന്ത്യയിലുടനീളം ദളിതര്‍ക്കൊപ്പം നിലകൊണ്ടിട്ടുളള പാര്‍ട്ടിയാണെന്ന് മനീഷ് പാസ്വാന്‍ പറഞ്ഞു






