Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bihar

ബിഹാറിൽ സംഗീതപരിപാടിക്കിടെ ആൾക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് മരണം

പാട്ന: ബിഹാറിലെ പശ്ചിമ ചമ്പാരണിൽ സംഗീതപരിപാടി കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അരഡസനോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ നവജാത ശിശുവിന്റെ ജനനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷപരിപാടിയുടെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. പരിപാടിക്കിടെ റോഡിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട ബസ് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്. ഗോരഖ്പൂരിൽ നിന്ന് ബേത്തിയയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ സംഭവസ്ഥലത്തും മൂന്ന് പേർ […]
Read more

ബിഹാറിലെ അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു

ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലെ അശോക്ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കുണ്ടായിരുന്നു. ക്ഷേത്രത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ആളുകൾക്ക് ഷോക്കേറ്റെന്ന പ്രചാരണമാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് എസ്ഡിപിഒ ശിവം കുമാർ അറിയിച്ചു. ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ 6.30നും 6.45നും ഇടയിൽ രണ്ട് […]
Read more

ബിഹാറില്‍ SIR വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രം റേഷന്‍ കാര്‍ഡ്

പാട്‌ന: റേഷൻ വിതരണ സംവിധാനത്തിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായി ബിഹാർ സർക്കാർ നടത്തിയ പരിശോധനയിൽ 5.5 ലക്ഷത്തിലധികം റേഷൻ കാർഡുകൾ റദ്ദാക്കി. പ്രത്യേക പരിശോധനാ നടപടികളുടെ ഭാഗമായി അർഹരല്ലെന്ന് കണ്ടെത്തിയ ഗുണഭോക്താക്കളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി അശോക് ചൗധരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇതുവരെ 97.56 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്താകെ 8.19 ലക്ഷം റേഷൻ കാർഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 5.57 ലക്ഷം കാർഡുകൾ റദ്ദാക്കുകയും 2.59 ലക്ഷം കാർഡുകൾ നിലനിർത്തുകയും […]
Read more

ബീഹാറിൽ ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ബീഹാറിലെ സസാറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറത്തിൽ നിന്ന് പാറ്റ്‌നയിലേക്ക് പുറപ്പെടാനിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിലെ ഒരു കോച്ചിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടന്നിരുന്ന ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെയായിരുന്നു സംഭവം. കോച്ചിൽ നിന്ന് ഉയർന്ന കനത്ത കറുത്ത പുക യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. ബി-1 കോച്ചിന് പിന്നാലെ ഘടിപ്പിച്ചിരുന്ന രണ്ടാമത്തെ ലഗേജ്-കം-ഗാർഡ് വാനാണ് പൂർണമായും കത്തിനശിച്ചത്. […]
Read more

വിവാഹം കഴിഞ്ഞ് നാലാം ദിവസം നവവധുവിനെ കൊലപ്പെടുത്തി

ലക്‌നൗ: വിവാഹം കഴിഞ്ഞ് നാലാം ദിവസം 23കാരിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതായി പരാതി. ബീഹാറിലെ ആരാ ജഗ്ദീഷ്പൂർ സ്വദേശിനി സഞ്ജു കുമാരിയാണ് കൊല്ലപ്പെട്ടത്. സ്വർണ്ണമാലയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം രഹസ്യമായി ദഹിപ്പിച്ചതായും ആരോപണമുണ്ട്. കേസിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭർത്താവുൾപ്പെടെയുള്ള മറ്റ് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. മെയ് ഏഴിനായിരുന്നു സഞ്ജു കുമാരിയും വിനോദ് പാലും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ നാല് […]
Read more

വീട്ടുവളപ്പിലെ മരത്തില്‍ നിന്നും നാരങ്ങ പറിച്ചു കൗമാരക്കാരനെ ഉടമ തല്ലിക്കൊന്നു

പട്‌ന: ബിഹാറിലെ നളന്ദ ജില്ലയില്‍ വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങാ പറിച്ച കൗമാരക്കാരനെ വീട്ടുടമ തല്ലിക്കൊന്നു. കൂട്ടി നാരങ്ങാ പറിച്ചതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുന്ന സ്ഥിതിയും ഉണ്ടായി. ക്രമസമാധാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ പൊലീസിനും നടപടി സ്വീകരിക്കേണ്ടി വന്നു. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്. കൃത്യമായ അന്വേഷണം നടത്തുമെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നാണ് പൊലീസ് നാട്ടുകാരെ അറിയിച്ചിരിക്കുന്നത്. അതേസമയം എന്താണ് […]
Read more

ബിഹാറിൽ നാരങ്ങ പറിച്ചതിന് എട്ടു വയസ്സുകാരനെ തല്ലിക്കൊന്നു

പാട്ന: മരത്തിൽ നിന്ന് നാരങ്ങ പറിച്ചെന്നാരോപിച്ച് എട്ടുവയസ്സുകാരനെ അയൽവാസി മർദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ പുർണിയ ജില്ലയിലെ ബൈസി മേഖലയിലാണ് ദാരുണ സംഭവം നടന്നത്. മുഹമ്മദ് സനോവർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അയൽവാസിയായ മുഹമ്മദ് മസൂദിന്റെ പറമ്പിലെ മരത്തിൽ നിന്ന് സനോവർ നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് മസൂദ് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതി […]
Read more

നിതീഷ് കുമാർ ബീഹാർ രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗത്തിന്റെ പര്യവസാനം

ബീഹാർ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ തന്റെ വിരൽത്തുമ്പിലാക്കിയ നിതീഷ് കുമാർ എന്ന അതികായൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ അത് ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ്. 1977-ൽ ഹർനൗട്ടിലെ കനത്ത പരാജയത്തിന് പിന്നാലെ പട്നയിലെ ഒരു കോഫി ഹൗസിലിരുന്ന്, മേശയിൽ തട്ടി താൻ ഒരുനാൾ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവർ അത് തോറ്റവന്റെ വെറും വീരവാദമായേ കണ്ടിട്ടുണ്ടാകൂ. എന്നാൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ആ യുവാവ് തന്റെ ജീവിതം രാഷ്ട്രീയത്തിനായി മാറ്റിവെക്കുകയായിരുന്നു. ജെപി പ്രസ്ഥാനത്തിന്റെ തീച്ചൂളയിൽ നിന്ന് വളർന്നുവന്ന […]
Read more

സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

പട്‌ന: സാമ്രാട്ട് ചൗധരി നാളെ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമാണ് സാമ്രാട്ട് ചൗധരി. ആര്‍ജെഡിയിലും ജെഡിയുവിലും പ്രവര്‍ത്തിച്ചതിന് ശേഷം ബിജെപിയിലേക്ക് എത്തിയ നേതാവാണ് സാമ്രാട്ട് ചൗധരി. രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അധികാര കൈമാറ്റ ധാരണയുടെ ഭാഗമായി നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ മന്ത്രിസഭയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മന്ത്രി പദവി വേണ്ടെന്ന് നിഷാന്ത് പറഞ്ഞിരുന്നു. ബിഹാര്‍ രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന […]
Read more

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രി ആകും

പട്ന: ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അവസാനമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം ഉച്ചയോടെ ലോകഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇരുപത് വർഷം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി അറിയിച്ചുകൊണ്ടായിരുന്നു നിതീഷിന്റെ പടിയിറക്കം. താൻ ബിഹാറിനായി വലിയ മാറ്റങ്ങൾ കൊണ്ടുവരാനായതായി അദ്ദേഹം പ്രതികരിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കുമായി പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും നിതീഷ് പറഞ്ഞു. താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാരിനും തന്റെ സഹകരണമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer