Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bihar

വമ്പൻ പ്രഖ്യാപനങ്ങളുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഓഗസ്റ്റ് ഒന്നുമുതൽ സംസ്ഥാനത്തെ മുഴുവൻ ഗാർഹിക ഉപയോക്താക്കൾക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. തൻ്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു നിതീഷ് കുമാർ ഇക്കാര്യം പ്രഖ്യാപിച്ചത്. സർക്കാരിന്റെ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. ഗാർഹിക ഉപഭോക്താക്കളുടെ സമ്മതത്തോടെ വീടുകളുടെ മുകളിലോ അടുത്തുള്ള പൊതു സ്ഥലങ്ങളിലോ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം […]
Read more

ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

പറ്റ്‌ന; ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പറ്റ്‌നയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്. കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്.
Read more

ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു

പാറ്റ്ന: ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരിയാണ് പാറ്റ്ന മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ചത്. മണിക്കൂറുകളോളമാണ് ചികിത്സ കിട്ടാതെ ആശുപത്രിയിൽ കഴിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പണം ആവശ്യപ്പെട്ടെന്നു കുട്ടിയുടെ കുടുംബം ആരോപിച്ചു. ബലാത്സംഗത്തിന് ശേഷം പ്രതി പെൺകുട്ടിയുടെ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. ഗുരുതരാക്രമണത്തിനാണ് പെൺകൂട്ടി ഇരയായത്. കേസിൽ പ്രതി രോഹിത്ത് സെനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

ബിഹാറില്‍ ദളിത് നേതാവ് മനീഷ് പാസ്വാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പട്‌ന: ബിഹാറില്‍ ദളിത് നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദളിത് റൈറ്റ്‌സ് ഫോറം നേതാവ് മനീഷ് പാസ്വാന്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ പാർട്ടി. ബിഹാറില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന നേതാവാണ് മനീഷ് പാസ്വാന്‍. ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബിപിസിസി) ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം, ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മനീഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രപരമായി ഇന്ത്യയിലുടനീളം […]
Read more

ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ ബിഹാറിൽ നിന്ന് പിടികൂടി

കോഴിക്കോട്: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അസമിൽ പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖാണ് നല്ലളം പൊലീസിൻ്റെ പിടിയിലായത്. പ്രതി അസമിൽ തന്നെയുണ്ടെന്നറിഞ്ഞ പൊലീസ് കഴിഞ്ഞമാസം 24ാം തീയതി അവിടേക്ക് തിരിച്ചു. അസം പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ നവംബർ ഏഴിനാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ 25,000 രൂപയ്ക്ക് ഹരിയാന സ്വദേശിക്ക് വിറ്റെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
Read more

ഡൽഹിയ്ക്ക് പിന്നാലെ ബീഹാറിലും ഭൂചലനം

ന്യൂഡൽഹി: ഡൽഹിയ്ക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രതയിലാണ് ബീഹാറിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Read more

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളി; ട്രെയിനിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

പട്‌ന: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ വന്ന് തട്ടുകയായിരുന്നു. ഫർകാൻ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്ന മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. കുട്ടികളുടെ മൃതശരീരങ്ങൾ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read more

വയസ് 13, ഐപിഎല്‍ ലേലത്തില്‍ കിട്ടിയത് 1.1 കോടി രൂപ; വൈഭവ് ഒരു സംഭവമാണ്

മിഥുൻ നാഥ് ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറെമോണിന്റെ കടുത്ത ആരാധനകാനായിരുന്ന ഒരു കൊച്ചു കുട്ടി, പൊടുന്നനെ അതുപേക്ഷിച്ച് കൈയില്‍ ഒരു ക്രിക്കറ്റ് ബാറ്റേന്തി, ഇന്ന് നടന്നു കയറിയിരിക്കുന്നത് ചരിത്രത്തിലേക്കാണ്. പേര് വൈഭവ് സൂര്യവംശി. സ്വദേശം ബിഹാര്‍, വയസ് 13. നിങ്ങള്‍ പതിമൂന്നാം വയസില്‍ എന്ത് ചെയ്യുകയായിരുന്നു, വൈഭവ് സൂര്യവംശി ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങുകയാണ് എന്ന കമന്റ് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിട്ടുണ്ട്. അതെ, ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് വൈഭവ് […]
Read more

ബിഹാറിലെ വ്യാജ മദ്യദുരന്തം; അന്വേഷണത്തിന് പ്രത്യേക സംഘം

ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ച സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. സംഭവത്തില്‍ എട്ട് മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം […]
Read more

രഞ്ജി ട്രോഫി; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറുമായി ബിഹാര്‍

രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറുമായി ബിഹാര്‍. ആദ്യ ഇന്നിംഗ്‌സില്‍ വെറും 78 റണ്‍സിന് ബിഹാര്‍ സംഘം ഓള്‍ ഔട്ടായി. 28.3 ഓവര്‍ മാത്രമാണ് ബിഹാറിന് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ഒന്നാം ഇന്നിംഗ്‌സ് മറുപടി പറയുന്ന ഹരിയാനയും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. 26 ഓവര്‍ ബാറ്റ് ചെയ്ത ഹരിയാന സംഘം നാല് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്.ഹരിയാനയ്ക്കായി അമന്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. പത്താമനായി ക്രീസിലെത്തി 29 റണ്‍സെടുത്ത അനുജ് […]
Read more

Recent News

Advertisement
WhiteswanTV Footer