ഫരീദാബാദ്: രണ്ടു വയസ്സുകാരന്റെ ഉള്ളിൽ ജിന്ന് കൂടി എന്ന വിശ്വസിച്ച് മകനെ കനാലിൽ എറിഞ്ഞു കൊന്ന് അമ്മ. വീടിന് സമീപമുള്ള ആഗ്ര കനാലിലേക്കാണ് ഇവർ കുട്ടിയെ വലിച്ചെറിഞ്ഞത് എന്ന സംഭവത്തിൽ സാക്ഷികളായ നാട്ടുകാർ പറയുന്നു. കുട്ടിയെ അമ്മ എറിയുന്നത് കണ്ട നാട്ടുകാർ കുഞ്ഞിനെ എറിഞ്ഞ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവിടേക്ക് മുങ്ങൽ വിദഗ്ധർ എത്തിയാണ് കുട്ടിയുടെ മൃതദേഹം കരയിലെത്തിച്ചത്.
അതേസമയം ഭർത്താവ് കപിൽ ലുക്‌റയുടെ പരാതിയെ തുടർന്ന് ഫരീദാബാദ് സൈനിക് കോളനിയിൽ താമസിക്കുന്ന മേഘ ലുക്‌റയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ബംഗാൾ സ്വദേശിയായ ദുർമന്ത്രവാദിനിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുടുംബത്തിലെ എല്ലാവരെയും കൊല്ലാൻ പോകുന്ന ഒരു ഇരുണ്ട ശക്തിയാണ് കുട്ടിയെ ബാധിച്ചിരിക്കുന്നതെന്ന് സ്വയം പ്രഖ്യാപിത മന്ത്രവാദി വിശ്വസിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു .






