സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹജ് തീർഥാടനത്തിന് ഇന്നു തുടക്കം; ആദ്യ വിമാനം വൈകിട്ട് 5.50 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ നിന്ന് ഹജ് തീർഥാടനത്തിന് ഇന്നു തുടക്കം. ഹജ് ക്യാംപ് ഇന്നലെ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഹജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായിരുന്നു. ആദ്യ വിമാനം ഇന്ന് വൈകിട്ട് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്യും. ‍ഇന്ന് രണ്ട് സർവീസുകളുണ്ട്. ആദ്യ വിമാനം വൈകിട്ട് 5.50നും രണ്ടാമത്തെ വിമാനം രാത്രി 8.20നും പുറപ്പെടും. ക്യാംപ് ഉദ്ഘാടന വേളയിൽ നടന്ന പ്രാർഥനയ്ക്ക് സയ്യിദ് അലി ബാഫഖി നേതൃത്വം നൽകി.

ഹാരിസ് ബീരാൻ എംപി, എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഹജ് കമ്മിറ്റി സിഇഒ സി.ഷാനവാസ്, ന്യൂനപക്ഷ കമ്മിഷൻ സ്പെഷൽ സെക്രട്ടറി ബി.അബ്ദുൽ നാസർ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ, മുഹമ്മദ് ഷിയാസ്, കെ.എം.ദിനകരൻ, വി.സലിം, ടി.വി.പ്രദീഷ്, എ.വി.സുനിൽ, വി.ഇ.അബ്ദുൽ ഗഫൂർ, എ.എം.യൂസഫ്, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, പി.അബ്ദുൽഖാദർ മദനി കൽത്തറ, ഹസ്സൻ ഫൈസി, എച്ച്.ബാബുസേഠ്, അലി ദാരിമി, ടി.എം.സക്കീർ ഹുസൈൻ, സി.ടി.ഹാഷിം തങ്ങൾ, ഹജ് കമ്മിറ്റി അംഗങ്ങളായ അനസ് ഹാജി, മുഹമ്മദ് സക്കീർ, നൂർ മുഹമ്മദ് നൂർഷ, പി.പി.മുഹമ്മദ് റാഫി, പി.ടി.അക്ബർ, അഷ്കർ കോറാട്, ഷംസുദ്ദീൻ അരിഞ്ഞിറ, കെ.ഉമ്മർ ഫൈസി, ഒ.വി.ജാഫർ, എം.കെ.സക്കീർ, മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.