സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അമ്മ നോക്കി നിൽക്കെ; രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മുംബൈയിൽ രണ്ടര വയസ്സുകാരിയെ അമ്മയുടെ കണ്ണ് മുന്നിൽ വച്ച് കാമുകൻ ക്രൂര ബലാത്സംഗം ചെയ്തു കൊന്നു. സംഭവത്തിൽ 30 കാരിയായ അമ്മ റീന ഷെയ്ക്ക് 19 കാരനായ ഫർഹാൻ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ മൽവാനി ഏരിയയിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്.

തിങ്കളാഴ്ചയാണ് മാൽവാനി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ വീട്ടിൽ വെച്ച് ക്രൂരകൃത്യം നടന്നത്. 30 കാരിയായ റീന ഷെയ്ക്കും 19 കാരനായ ഫർഹാൻ ഷെയ്ഖും പ്രണയത്തിലായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ നിന്നാണ് രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തായത്.

കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നും, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. തുടർന്ന് കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതി കൊലപാതക വിവരം സമ്മതിച്ചത്. ഇതിന് പിന്നാലെ അമ്മയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.