Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യൻ റെയിൽവേയുടെ ‘സ്വറെയിൽ’ ആൻഡ്രോയിഡിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ‘സ്വറെയിൽ’ ആപ്പ് ലഭ്യമായി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ആപ്പ് ലഭ്യമാകുന്നത്. ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാം. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. എന്നാൽ ആപ്പിൾ ആപ്പ്സ്റ്റോറിൽ സ്വറെയിൽ ആപ്പ് എത്തിയിട്ടില്ല. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനും സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ചേർന്ന് വികസിപ്പിച്ചതാണ് ‘സ്വറെയിൽ’ ആപ്ലിക്കേഷൻ.

നിലവിൽ റെയിൽ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇതിൽ ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ടും ഉണ്ടാക്കാവുന്നതാണ്. യു.ടി.എസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കാൻ കഴിയും. പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പി.എൻ.ആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങൾ അറിയാൻ, റെയിൽവേയുടെ സഹായങ്ങൾ, പരാതികൾ തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്.

Recent News

Advertisement
WhiteswanTV Footer