Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘പി വി അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’: എംവി ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ശ്രദ്ധേയമായ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യൂദാസിന്റെ രൂപമാണ് പി വി അൻവറിനുള്ളതെന്നും യുഡിഎഫിന് വേണ്ടി പാർട്ടിയെ ഒറ്റുകൊടുത്ത നെറികെട്ട പ്രവർത്തനം നടത്തിയ വ്യക്തിയാണെന്നും ഗോവിന്ദൻ പറഞ്ഞു.

ഈ തെറ്റായ എല്ലാ സമീപനങ്ങളെയും ചെറുത്തുകൊണ്ട് ഇടതുമുന്നണി വലിയ കുതിപ്പ് തന്നെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും, വലിയ വിജയത്തോടെ എല്‍ഡിഎഫിന് മുന്നേറാന്‍ കഴിയുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇടത് മുന്നണി കൃത്യമായ, തിളക്കമുള്ള രാഷ്ട്രീയ നിലപാടുമായി ഈ സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള യാത്രയിലാണ്. ഈ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായ മുന്നേറ്റം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കും 2026 ലെ അസംബ്ലി തെരഞ്ഞെടുപ്പിലേക്കും ഇടതുപക്ഷത്തിന്റെ മുന്നേറ്റം കുറിക്കത്തക്കതായി മാറുമെന്നാണ് പ്രതീക്ഷ.

എൽഡിഎഫ് വലിയ കുതിപ്പ് നടത്തും. അവസരവാദ രാഷ്ട്രീയത്തെ തുറന്ന് കാട്ടും. മൂന്നാം എൽഡിഎഫ് സർക്കാരിലേക്കുള്ള തുടക്കമായിരിക്കും നിലമ്പൂർ എന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix