പാലക്കാട്: വളര്‍ത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാലക്കാട് കോങ്ങാടാണ് കുരിക്കന്‍പടി അപ്പുക്കുട്ടന്‍ (74) ആണ് മരിച്ചത്. തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒരു മാസം മുന്‍പാണ് അപ്പുക്കുട്ടന് വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റത്.
തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വളര്‍ത്തു നായയുടെ കടിയേറ്റ ശേഷം ഇദ്ദേഹം വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് വിവരം.






