ജിദ്ദ: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആ അധ്യായം കഴിഞ്ഞുവെന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ലീഗ് വിടുന്നുവെന്ന തീരുമാനങ്ങൾക്ക് പിന്നിൽ. സൗദി പ്രൊ ലീഗ് സീസണ്‍ സമാപിച്ചതിന് പിന്നാലെയായിരുന്നു താരത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
2022ലാണ് ആരാധകരെ ഞെട്ടിച്ച് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനായി കളിക്കാന്‍ കരാറൊപ്പിട്ടത്. ഈ സീസണോടെ റൊണാള്‍ഡോയുടെ അല്‍ നസറുമായുള്ള കരാര്‍ അവസാനിക്കും.






