പ്രേക്ഷകർ ഒരിക്കൽ കണ്ടതും ഇനി കാണാൻ ആഗ്രഹിക്കുന്നതുമായ ഒരുപിടി ചിത്രങ്ങൾ ഉണ്ടാകും. ഇപ്പോഴിതാ അവയിൽ ചില ചിത്രങ്ങൾ ഈ ആഴ്ച റിലീസിനായി എത്തുകയാണ്. വിവിധ ഒടിടി പ്ലാറ്റുഫോമുകളിലായി എത്തുന്ന ഈ ചിത്രങ്ങൾ ഏതൊക്കെയാണെന്നും അവ എപ്പോൾ എവിടെ കാണാം എന്നും നോക്കാം.
സമീപകാലത്തായി മലയാളികൾ ഏറെ ആകാംഷയോടെയും ആവേശത്തോടെയും ഏറ്റെടുത്ത മോഹൻലാൽ തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തുടരും. മോഹൻലാൽ എന്ന നടന്റെ തിരിച്ചുവരവ് ആണ് തുടരും എന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം പറഞ്ഞത് . മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ തിയറ്ററുകളിലും പ്രദർശനം തുടരുകയാണ്. 200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ മലയാളം ചിത്രമെന്ന സവിശേഷതയും ചിത്രം ഇതിനോടകം സ്വന്തമാക്കിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. എന്തായാലും ഒടിടിയിൽ ഷണ്മുഖന്റെയും കുടുംബത്തിന്റെയും വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ.
നാനി നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ‘ഹിറ്റ് 3’. ഇപ്പോഴിതാ ഈ ചിത്രവും ഒടിടിയിൽ എത്തുകയാണ്. അർജുൻ സർക്കാർ എന്ന പോലീസ് ഓഫിസറുടെ വേഷത്തിലെത്തുന്ന നാനിയുടെ ഒരു വേറിട്ട ഗെറ്റപ്പാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. നെറ്റ്ഫ്ലിക്ലിലൂടെയാണ് ഹിറ്റ് 3 ഒടിടിയിലെത്തുന്നത്. മെയ് 29 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അനീഷ് ഉദയ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്നർ ജെറിയും ഒടിടിയിലേക്ക് എത്തുകയാണ്. പ്രമോദ് വെളിയനാട്, കോട്ടയം നസീർ, സണ്ണി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മെയ് 30 മുതൽ സിംപ്ലി സൗത്തിൽ ചിത്രം സ്ട്രീമിങ് തുടങ്ങും. സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന ഒരു ചിത്രമായിരിക്കും ശശികുമാർ , സിമ്രാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായ ടൂറിസ്റ്റ് ഫാമിലി. നവാഗതനായ അഭിഷാൻ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ടൂറിസ്റ്റ് ഫാമിലി ജൂൺ ആറിന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് റെട്രോ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നേടിയത്. സൂര്യയെ കൂടാതെ ജോജു ജോർജ്, ജയറാം, തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിലെത്തുന്നത്. മെയ് 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരു പുസ്തകത്തെ ആസ്പദമാക്കിയുള്ള ചിത്രമായ ദി ബെറ്റർ സിസ്റ്റർ ആമസോൺ പ്രൈം വീഡിയോയിലൂടെ മെയ് 29 നാണ് എത്തുന്നത്. ഒലിവിയ മിൽച്ചും റെജീന കൊറാഡോയും ചേർന്ന് സൃഷ്ടിച്ച ഈ പരമ്പരയിൽ ജെസീക്ക ബീൽ, എലിസബത്ത് ബാങ്ക്സ്, കോറി സ്റ്റോൾ, മാക്സ്വെൽ ഏസി ഡോണോവൻ, കിം ഡിക്കൻസ് എന്നിവർ അഭിനയിക്കുന്നു.






