Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 167 വർഷം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 167 വര്‍ഷം കഠിന തടവും 5.5 ലക്ഷം രൂപ പിഴയും. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പിഴ തുക അടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പോക്‌സോ കേസിലെ വിവിധ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്ന 14 വയസുള്ള കുട്ടിയെയാണ് പ്രതി പലതവണയായി ലൈംഗിക പീഡനത്തിനിരയാക്കിയത്. ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചിയിലെ കാട്ടില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix