ഒരു വർഷത്തിന് ശേഷം ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ബിനോ അഗസ്റ്റിന്‍ തിരക്കഥയെഴുതി സ൦വിധാനം ചെയ്ത ബിഗ് ബെന്‍ എന്ന ചിത്രമാണ് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അനു മോഹനും അതിഥി രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു തീയറ്ററിലെത്തിയിരുന്നത്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഒടിടി റിലീസ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.
ഏറെക്കുറെ പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്. യുകെയിൽ നഴ്സായി ജോലിചെയ്യുന്ന ലൗലി എന്ന കഥാപാത്രത്തെയാണ് അതിഥി രവി അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോർട്ട്, മിയ ജോർജ്, ചന്തുനാഥ്, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷ സാരംഗ്, വിജയ് ബാബു, ഷെബിൻ ബെൻസൻ, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.






