സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രചാരണത്തിന് വാശിയേറും; മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എത്തും. നിലമ്പൂർ കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സർക്കാരിനെതിരെ യുഡിഎഫ് രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഇടതുപ്രചാരണം നയിക്കാൻ മുഖ്യമന്ത്രിയെത്തുന്നത്. പിവി അൻവർ അടക്കം ഉയർത്തുന്ന രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം എം സ്വരാജിന് വൻ സ്വീകരണമാണ് ജനങ്ങളും പാർട്ടി [പ്രവർത്തകരും നിലമ്പൂരിൽ ഒരുക്കിയത്. നിലമ്പൂർ റോഡ്‌ സ്റ്റേഷനിലിറങ്ങിയ സ്വരാജിനെക്കണ്ടതും മുദ്രാവാക്യം വിളികൾ വാനിലുയർന്നു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തിൽ എൽഡിഎഫ്‌ നേതാക്കൾ മാലയിട്ട്‌ സ്വീകരിച്ചു. വൈകിട്ട്‌ റോഡ്‌ ഷോയും നടന്നു.കോടതിപ്പടിയിൽ ആരംഭിച്ച റോഡ്‌ ഷോ മലയോരത്തെ ഇളക്കിമറിച്ച്‌ എടക്കരയിൽ സമാപിച്ചു. ഇന്ന് 3.30ന്‌ നിലമ്പൂർ കോടതിപ്പടിയിൽ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് ഇന്ന് നടത്തും.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.