കോട്ടയം: തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന നടത്തിയ 64-കാരൻ അറസ്റ്റിൽ. പാലാ കടനാട് സ്വദേശി കെ.ജെ. തോമസിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് അഞ്ചര ലിറ്റർ മദ്യം പിടികൂടി. പാലാ ബസ് സ്റ്റാൻഡിനു സമീപത്തെ തുണിക്കട കേന്ദ്രീകരിച്ചായിരുന്നു മദ്യവിൽപ്പന. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






