Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രംപിന്റെ പേരക്കുട്ടിയോട് വിവാഹഭ്യര്‍ത്ഥന നടത്തിയ 23-കാരന്‍ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരക്കുട്ടി കായ് മാഡിസണ്‍ ട്രംപിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വസതിയുടെ മതില്‍ ചാടിക്കടന്ന യുവാവ് അറസ്റ്റില്‍. പാം ബീച്ചിലെ ട്രംപിന്റെ വസതിയായ മാര്‍ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്. ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പിടിയിലായ യുവാവ് സീക്രട്ട് സര്‍വീസ് ഏജന്റുമാരോട് പറഞ്ഞത്.

ആന്റണി തോമസ് റെയ്സ് എന്ന ഇരുപത്തിമൂന്നുകാരനെയാണ് അര്‍ധരാത്രിയില്‍ യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ പിടികൂടിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലും റെയ്സ് ഇതുപോലെ മാര്‍ എ ലാഗോയില്‍ അതിക്രമിച്ചുകയറിയെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മാര്‍ എ ലാഗോയിലെത്തി ട്രംപുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ ചെറുമകളെ വിവാഹാലോചന നടത്താനുമായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്.

ഡോണാള്‍ഡ് ട്രംപ് ജൂനിയറിന്റെയും വനേസ ട്രംപിന്റെയും മകളാണ് കൈ മാഡിസണ്‍ ട്രംപ്. സംഭവം നടക്കുമ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ല, യുഎസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer