Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമങ്ങാട് ഹോട്ടലുകളിൽ മിന്നൽ പരിശോധന; 80 കിലോയോളം പഴകിയ ഇറച്ചിയും മീനും പിടിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ കണ്ടെത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു.

പഴകിയതും കേടുവന്നതുമായ 80 കിലോയോളം ഇറച്ചിയും മീനും പ്ലാസ്റ്റിക് കവറുകളിൽ അശാസ്ത്രീയമായി സൂക്ഷിച്ച ഭക്ഷണസാധനങ്ങളും പരിശോധനയിൽ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്ക് 15,000 മുതൽ 25,000 രൂപ വരെ പിഴ ചുമത്തി.

ഭക്ഷണത്തിന്റെ ഗുണനിലവാരം, അടുക്കളയിലെ ശുചിത്വം, ഭക്ഷണസാധനങ്ങളുടെ സുരക്ഷിതമായ സംഭരണം എന്നിവയായിരുന്നു പരിശോധനയിലെ പ്രധാന മാനദണ്ഡങ്ങൾ. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

ആദ്യഘട്ടത്തിൽ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തുടർന്നുള്ള പരിശോധനകളിൽ നിയമലംഘനം ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഹോട്ടലുകളുടെ പേരുകൾ ഉൾപ്പെടെ വെളിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. രാത്രികാലങ്ങളിൽ ഹോട്ടലുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി പ്രത്യേക നൈറ്റ് സ്ക്വാഡ് പരിശോധനയും നടത്തുമെന്ന് നഗരസഭ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix