ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെല്ലാം 40 വയസ്സിൽ താഴെയുള്ളവർ . 13 വയസ്സുള്ള കുട്ടിയാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. കൂടാതെ മരിച്ചവരിൽ 20-30 വയസ്സിനിടയിലുള്ള ആറ് പേരും ഉണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും യുവാക്കളായിരുന്നു.ബാംഗ്ലൂരിനെ കൂടാതെ മറ്റ് ജില്ലകളിൽ നിന്നും ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിരുന്നെങ്കിലും നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടമായിരുന്നു സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് 11 പേരാണ് മരിച്ചത്. കൂടാതെ 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എ എസ് ദിവ്യാൻഷി (13), ദോരേഷ (32), ഭൂമിക് (20), സഹന (25), അക്ഷത (27), മനോജ് (33), ശ്രാവൺ (20), ദേവി (29), ശിവലിംഗ (17), ചിന്മയി (19), പ്രജ്വല് (20) എന്നിവരെയാണ് കൊല്ലപ്പെട്ടത്. അതേസമയം സ്റ്റേഡിയത്തിന്റെ ശേഷി ഏകദേശം 35,000 ആയിരുന്നെങ്കിലും ജനക്കൂട്ടം 3 ലക്ഷം കവിഞ്ഞിരുന്നു എന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചിരുന്നു .





