Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ന്യൂഡല്‍ഹിയില്‍ 400 ദശലക്ഷം ലിറ്റര്‍ ജലം നിറക്കല്‍ പദ്ധതിയുമായി ആമസോണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ജലക്ഷാമവും ഭൂഗര്‍ഭജലത്തിന്‍റെ അമിത ചൂഷണവും പരിഹരിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ യമുന നദിയിലെ ജലസംഭരണ പദ്ധതിക്ക് ആദ്യമായി ആമസോണ്‍ ധനസഹായം നല്‍കുന്നു. രാജ്യത്തുടനീളമുള്ള ആമസോണിന്‍റെ ജല സംരക്ഷണ പദ്ധതികളുടെ ശ്രേണിയില്‍ ഇതും ഉള്‍പ്പെടും.

2020 മുതലുള്ള ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാന തടാക പുനരുദ്ധാരണ ശ്രമങ്ങളും സാമൂഹിക ജല പരിഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷം തോറും 400 ദശലക്ഷം ലിറ്റര്‍ നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ഓടെ ഇന്ത്യയിലെ തങ്ങളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം സമൂഹങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള അവരുടെ പ്രതിബദ്ധതയിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണിത്.

ജല പരിപാലനത്തില്‍ ന്യൂഡല്‍ഹി ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജല വിതരണ പ്രശ്നങ്ങള്‍ തലസ്ഥാനത്തുടനീളമുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളെയും താമസക്കാരുടെ നിത്യ ജീവിതത്തെയും ബാധിക്കുന്നു. ആമസോണിന്‍റെ വാട്ടര്‍ ഡയലോഗ്സിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇന്ന് ഭൂഗര്‍ഭ ജല റീചാര്‍ജ് ഉള്‍പ്പെടെയുള്ള ന്യൂഡല്‍ഹിയിലെ ആമസോണിന്‍റെ പദ്ധതി പ്രഖ്യാപിച്ചത്.

ജല വ്യവസായത്തിലെ പ്രധാന പങ്കാളികളായ ദി പോണ്ട്മാന്‍ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന രാംവീര്‍ തന്‍വാര്‍, ഹേസ്റ്റണ്‍ റീജനറേഷന്‍റെ സഹസ്ഥാപക ഷീബ സെന്‍, ദി നേച്ചര്‍ കണ്‍സര്‍വന്‍സിയിലെ ക്ലൈമറ്റ്, അഗ്രികള്‍ച്ചര്‍ & ഫുഡ് സിസ്റ്റംസ് അസോസിയേറ്റ് ഡയറക്ടര്‍ മനോജ് സിംഗ് തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു നേതൃത്വ സംരംഭമാണിത്. ജലം ഒരു അപൂര്‍വ വിഭവമായതിനാല്‍ ഉണ്ടാകുന്ന വെല്ലുവിളികളെയും സംരംഭങ്ങളെയും കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. രാജ്യസഭാ എം.പി. സസ്മിത് പാത്ര മുഖ്യപ്രഭാഷണം നടത്തി.

സാമൂഹിക സംരംഭവും ആവാസവ്യവസ്ഥ പുനഃസ്ഥാപന പദ്ധതികളുടെ നിര്‍മ്മാതാക്കളുമായ ഹേസ്റ്റന്‍ റീജനറേഷനുമായി സഹകരിച്ച് ന്യൂഡല്‍ഹി ജലപദ്ധതി, ചെക്ക് ഡാമുകളും കുളങ്ങളും ഉള്‍പ്പെടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും ജല നീരൊഴുക്കിനുള്ള കുഴികള്‍, റീചാര്‍ജ് ഷാഫ്റ്റുകള്‍ പോലുള്ള പുതിയ ജലസംരക്ഷണ കേന്ദ്രങ്ങളുടെ നിര്‍മ്മാണവും സംയോജിപ്പിക്കുന്നു. കൂടാതെ, ഈ കേന്ദ്രങ്ങള്‍ക്ക് ചുറ്റും സസ്യങ്ങള്‍ നടുന്നത് മണ്ണൊലിപ്പ് തടയാനും മണ്ണിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കാനും പ്രാദേശിക ഭൂപ്രകൃതി മെച്ചപ്പെടുത്താനും സഹായിക്കും. യമുന നദിയുടെ നീര്‍ത്തടങ്ങളുടെ പരിധിയിലായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന സൈറ്റുകള്‍. ന്യൂഡല്‍ഹിയിലെ ജലക്ഷാമത്തിന് പരമാവധി പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

ഇന്ത്യയിലെ ജലവുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളെ നേരിടുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഡല്‍ഹിയില്‍ നടക്കുന്ന ആദ്യത്തെ വാട്ടര്‍ ഡയലോഗ്സ് 2025എന്നും യമുന നദി തട മേഖലയിലെ ആദ്യത്തെ ജലനിര്‍ഗ്ഗമന പദ്ധതിക്ക് ആമസോണ്‍ ധനസഹായം നല്‍കുന്നത് അഭിനന്ദനീയമാണ്. പ്രതിവര്‍ഷം 400 ദശലക്ഷം ലിറ്ററിലധികം വെള്ളം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജലപരിപാലനം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നതിനെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ഈ ശ്രമത്തെ തങ്ങള്‍ സ്വാഗതം ചെയ്യുകയും, ജലക്ഷാമം നേരിടുന്ന നഗര, നഗരപ്രാന്ത പ്രദേശങ്ങളില്‍ സമഗ്രവും സാമൂഹ്യാടിസ്ഥാനത്തിലുള്ളതുമായ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ സ്വകാര്യമേഖലയുടെ കൂടുതല്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായി ഇതിനെ കാണുകയും ചെയ്യുന്നുവെന്നും രാജ്യസഭ അംഗം സസ്മിത് പത്ര പറഞ്ഞു.

നമ്മുടെ രാജ്യം നിര്‍ണായകമായ ജല വെല്ലുവിളികളെ നേരിടുകയാണെന്നും ന്യൂഡസല്‍ഹിയിലെ ഭൂഗര്‍ഭ ജല നിരപ്പ് അപകടകരമായ നിലയില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ആമസോണ്‍ ഇന്ത്യ, ആസ്ട്രേലിയ ഓപറേഷന്‍സ് വൈസ് പ്രസിഡന്‍റ് അഭിനവ് സിങ് പറഞ്ഞു. തന്ത്രപരമായ അടിസ്ഥാന സൗകര്യ പുനരധിവാസത്തിലൂടെയും പുതിയ നിര്‍മ്മാണത്തിലൂടെയും യമുന നദീതടത്തെ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ഹേസ്റ്റന്‍ റീജനറേഷനുമായുള്ള തങ്ങളുടെ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഈ നീര്‍ത്തട തല സമീപനം മണ്‍സൂണ്‍ നീരൊഴുക്ക് പിടിച്ചെടുക്കുകയും നിര്‍ണായകമായ ജലാശയങ്ങള്‍ നിറയ്ക്കുകയും ചെയ്യുക മാത്രമല്ല ലക്ഷ്യമിടുന്നത്, സുപ്രധാന വിഭവങ്ങളുടെ പരിപാലനത്തിലൂടെ പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുമെന്നും 2027 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അധികം ജലം നിറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭമെന്നും അദേഹം പറഞ്ഞു.

ഈ ഭൂഗര്‍ഭ ജല റീചാര്‍ജ് പദ്ധതിക്കായി, 2023ലെ ഇന്ത്യയുടെ ‘നാഷണല്‍ വാട്ടര്‍ അവാര്‍ഡ്’ ജേതാവായ ഇന്ത്യ ആസ്ഥാനമായുള്ള സര്‍ക്കാരിതര സംഘടന അര്‍പന്‍ സേവാ സന്‍സ്ഥാനുമായും, ജല എഞ്ചിനീയറിങ് അടിസ്ഥാന സൗകര്യ പദ്ധതികളില്‍ വൈദഗ്ധ്യം നേടിയ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനം ക്ലിയര്‍ വാട്ടര്‍ ഡൈനാമിക്സുമായും ഹാസ്റ്റന്‍ റീജനറേഷന്‍ സഹകരിക്കും.

ന്യൂഡല്‍ഹിയിലെ ജല ക്ഷാമ പ്രതിസന്ധിക്ക് ഏറ്റവും അത്യാവശ്യവും ഈ സഹകരണ അടിസ്ഥാനത്തിലുള്ള നടപടികളാണെന്നും പരമ്പരാഗത അറിവും ശാസ്ത്രീയമായ സൂക്ഷ്മതയും സംയോജിപ്പിച്ചുകൊണ്ട് തങ്ങള്‍ ജല സംവിധാനങ്ങളും സമൂഹ പ്രതിരോധശേഷിയും കെട്ടിപ്പടുക്കുകയാണെന്നും ഹാസ്റ്റന്‍ റീജനറേഷന്‍ സഹ സ്ഥാപക ഷീബ സെന്‍ പറഞ്ഞു. ആമസോണിന്‍റെ ഫണ്ടിംഗ് ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം, അതുവഴി ഗുണഭോക്താക്കളെ മാത്രമല്ല, സജീവ പങ്കാളികളായും കമ്മ്യൂണിറ്റികളെ ക്ഷണിക്കുന്നുവെന്നും യമുന നദീതടത്തിലുടനീളമുള്ള സമൂഹങ്ങള്‍ക്ക് ഒരു സുപ്രധാന ലൈഫ്ലൈനായിരിക്കും പ്രതിവര്‍ഷം തങ്ങള്‍ നികത്താന്‍ പ്രതീക്ഷിക്കുന്ന 400 ദശലക്ഷം ലിറ്ററെന്നും അവര്‍ പറഞ്ഞു.

2027 ആകുമ്പോഴേക്കും ഇന്ത്യയിലെ സമൂഹങ്ങള്‍ക്ക് നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം തിരികെ നല്‍കും എന്ന ലക്ഷ്യം ആമസോണ്‍ 2024 ല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ ആമസോണിന്‍റെ ജലക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ജലക്ഷാമം രൂക്ഷമായ സമൂഹങ്ങളിലേക്ക് വെള്ളം തിരികെ എത്തിക്കുന്ന പദ്ധതികളിലെ നിക്ഷേപങ്ങളും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഉദാഹരണത്തിന് യാമരെ, സായ് റെഡ്ഡി തടാകങ്ങളുടെ സമഗ്രമായ പുനരുദ്ധാരണം ഏറ്റെടുക്കുന്നതിനായി ആമസോണ്‍ പ്രാദേശിക പരിസ്ഥിതി സംഘടനയായ സേട്രീസുമായി സഹകരിക്കുന്നു.

2025 ജനുവരി മുതല്‍ നടന്നുവരുന്ന പദ്ധതികളില്‍ തടാകത്തിലെ മണ്ണ് നീക്കം ചെയ്യല്‍, ബണ്ട് രൂപീകരണം പുനഃസ്ഥാപിക്കല്‍, ഇന്‍ലെറ്റ്, ഔട്ട്ലെറ്റ് നിര്‍മിതികള്‍ നന്നാക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവ പൂര്‍ത്തിയാകുമ്പോള്‍, യാമരെ തടാകത്തിലേക്ക് പ്രതിവര്‍ഷം 270 ദശലക്ഷം ലിറ്റര്‍ വെള്ളവും സായ് റെഡ്ഡി തടാകത്തിലേക്ക് ഏകദേശം 300 ദശലക്ഷം ലിറ്റര്‍ വെള്ളവും നിറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് അതിന്‍റെ വലിപ്പം മൂന്നിരട്ടിയാക്കും. 2020 മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ നടത്തിയ നിക്ഷേപങ്ങളിലൂടെ ഇതിനകം തന്നെ പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ദീര്‍ഘകാലം നിലനില്‍ക്കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ ജല, ശുചിത്വ പരിഹാരങ്ങള്‍ പ്രാപ്തമാക്കിയിട്ടുണ്ട്.

Content: Amazon to supply 400 million liters of water to New Delhi

Recent News

Advertisement
WhiteswanTV Footer