കർണാടക: അനേക്കല്‍ ഹീലാലിഗെ ഗ്രാമത്തിൽ ഭാര്യയുടെ തലയറുത്ത് അതുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍. മനസാ എന്ന 26 ക്കാരിയെയെയാണ് ഭർത്താവായ ശങ്കര്‍ കൊലപ്പെടുത്തയത്. ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് പെട്രോളിങ്ങിനിടെയാണ് ഇയാൾ പിടിയിലായത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന ഇരുവരും ഹീലാലിഗെയിലെ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
അഞ്ചുവർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഇവർക്ക് മൂന്ന് വയസുള്ള ഒരു കുഞ്ഞും ഉണ്ട്. അടുത്തിടെ ഇവർ തമ്മിൽ ഉള്ള പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. അടുത്തിടെ ഭാര്യയോട് ശങ്കര്‍ വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുറച്ച് ദിവസം പേയിങ് ഗസ്റ്റായി യുവതി മാറി താമസിക്കുകയും ചെയ്തിരുന്നു.ഇതിനിടെ, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോളാണ് കൊലപാതകം എന്നാണ് വിലയിരുത്തല്‍.






