Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

20 ലക്ഷത്തിന്റെ ആഭരണങ്ങള്‍ തട്ടിയെടുത്ത് കുരങ്ങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തർപ്രദേശ്: മഥുരയിൽ സന്ദർശനത്തിനെത്തിയ ഭക്തന്റെ 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളടങ്ങിയ പഴ്‌സ് തട്ടിയെടുത്ത് കുരങ്ങന്‍. വൃന്ദാവനിലെ പ്രശസ്തമായ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. അലിഗഢ് സ്വദേശിയായ അഭിഷേക് അഗര്‍വാള്‍ കുടുംബത്തോടൊപ്പം വൃന്ദാവനത്തിലെത്തി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു കുരങ്ങന്‍ ഭാര്യയുടെ കയ്യിലിരുന്ന പഴ്‌സ് തട്ടിയെടുത്തത്.

കുരങ്ങന്റെ കയ്യില്‍ നിന്ന് പഴ്‌സ് തിരിച്ചെടുക്കാന്‍ നാട്ടുകാര്‍ പല വിധത്തിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടില്‍ നിന്ന് പഴ്‌സ് കണ്ടെത്തുകയായിരുന്നു. ആഭരണങ്ങള്‍ മുഴുവന്‍ പഴ്‌സില്‍ തന്നെയുണ്ടായിരുന്നു. ഇത് പൊലീസ് കുടുംബത്തിന് കൈമാറുകയും ചെയ്തു.

വൃന്ദാവനത്തില്‍ കുരങ്ങുകളുടെ ശല്യം പതിവുകാഴ്ച്ചയായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു കുരങ്ങന്‍ ഭക്തനില്‍ നിന്ന് എസ് 25 അള്‍ട്ര തട്ടിയെടുത്തിരുന്നു. ഒരു ഫ്രൂട്ടി പകരം നല്‍കിയാണ് ഭക്തന്‍ തന്റെ ഫോണ്‍ കുരങ്ങനില്‍ നിന്ന് തിരിച്ച് പിടിച്ചത്.

Advertisement
WhiteswanTV Footer