സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സമീപകാലത്തായി മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രമായിരുന്നു ടൂറിസ്റ്റ് ഫാമിലി. ശശികുമാര്‍, സിമ്രാന്‍ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

കിച്ചസുദീപിന്റെ വാക്കുകൾ ഇങ്ങനെ ;

‘സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും. തീര്‍ച്ചയായും ഒരു നാഴികക്കല്ല് തന്നെയാണ്. എന്നെ ഈ ചിത്രം മുഴുവന്‍ സമയവും സീറ്റില്‍ പിടിച്ചിരുത്തി. ഓരോ കഥാപാത്രത്തിനും അതിന്റേതായ നിമിഷങ്ങളും ഇടവുമുണ്ട്, കൂടാതെ ഓരോ കഥാപാത്രത്തെയും അഭിനേതാക്കള്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിശയകരമായ കാസ്റ്റിംഗ്. സംഗീതമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. അബിഷന്‍ ജിവിന്തിനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍,’ .

ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്റെ കഥപറയുന്ന ടൂറിസ്റ്റ് ഫാമിലി ആദ്യ വാരാന്ത്യത്തില്‍ തന്നെ 10 കോടി രൂപ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ശശികുമാർ സിമ്രാൻ എന്നിവരെ കൂടാതെ ചിത്രത്തിൽ യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശശികുമാറിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ടൂറിസ്റ്റ് ഫാമിലി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.