Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പരാജയം ഏറ്റുവാങ്ങി കമലിന്റെ തഗ് ലൈഫ്? നാല് ദിവസത്തെ കളക്ഷൻ 36 കോടി മാത്രം!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മണിരത്‌നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായെത്തിയ തഗ് ലൈഫ് ഇത് വരെ നേടിയത് 36.52 കോടി . ആദ്യ വാരാന്ത്യത്തിൽ ആഗോള ബോക്സ് ഓഫീസിൽ ചിത്രത്തിന് 50 കോടി രൂപ മാത്രമാണ് നേടാൻ സാധിച്ചത്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. അവധിദിനങ്ങളിൽ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രത്തിന് വലിയ ചലനങ്ങൾ സൃഷ്ടിക്കാനായില്ല. ശനിയായഴ്ച ചിത്രത്തിന് 7.75 കോടി രൂപയും ഞായറാഴ്ച 6.12 കോടിയും മാത്രമാണ് നേടാൻ സാധിച്ചത് . കമൽ ഹാസൻ , മണിരത്നം എന്ന ബ്രാൻഡുകൾ ഒന്നിച്ചെത്തുമ്പോൾ ഒരു വലിയ ചലനം സിനിമ പ്രേമികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രം സമ്മിശ്ര അഭിപ്രായങ്ങളോടെയാണ് മുന്നേറുന്നത്.

ആദ്യ ദിവസം ചിത്രം 15.5 കോടി രൂപയാണ് നേടിയതെങ്കിൽ രണ്ടാം ദിനം ചിത്രത്തിന് നേടാനായത് 7.15 കോടി രൂപയാണ്. എന്നാൽ മൂന്നാം ദിനം ചിത്രം നേടിയത് 7.75 കോടി രൂപയാണ്. കമൽ ഹാസന്റെ സിനിമകളുടെ ബോക്സ് ഓഫീസിലെ പ്രകടനം പരിശോധിക്കുമ്പോൾ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ‘തഗ് ലൈഫ്’ . ട്രോളുകളിൽ നിറഞ്ഞ അദ്ദേഹത്തിന്റെ ‘ഇന്ത്യൻ 2’, മൂന്ന് ദിവസത്തെ ആദ്യ വാരാന്ത്യത്തിൽ ആഭ്യന്തര ബോക്സ് ഓഫീസിൽ 69.15 കോടി രൂപ നേടിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മുൻ റിലീസായ ‘വിക്രം ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു , ഇന്ത്യയിൽ മൂന്ന് ദിവസത്തെ ആദ്യ വാരാന്ത്യത്തിൽ 110.8 കോടി രൂപ നേടിയത്. കഴിഞ്ഞ രണ്ട് റിലീസുകൾ കണക്കിലെടുക്കുമ്പോൾ, ‘തഗ് ലൈഫ്’ ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്നതായാണ് പ്രേക്ഷകർ പറയുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer