കണ്ണൂർ : വീടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു . കണ്ണൂരിലാണ് തെരുവ് നായയുടെ കടിയേറ്റ് നാലര വയസ്സുകാരന് പരിക്ക് പറ്റിയത്. കായലോടുള്ള എഫ്രിന്റെ അമ്മയുടെ വീട്ടുമുറ്റത്തു നിന്നും കളിക്കുന്നതിനിടെയാണ് നായയുടെ കടിയേല്‍ക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെ തെരുവ് നായ ഏഫ്രിനെ ആക്രമിക്കുകയായിരുന്നു. ഷോള്‍ഡറില്‍ പരിക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അതേസമയം കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലി കൊല്ലുകയും ചെയ്തു.






