റിയാദ്: സൗദിയിൽ പുതുവര്‍ഷ പിറവി കണ്ടു. ഇസ്ലാമിക പുതുവർഷമായ മുഹറം ഒന്ന് ഇന്ന് ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ സൗദി അറേബ്യയിൽ പുതുവര്‍ഷ പിറവി ദൃശ്യമായതോടെയാണ് ഇന്ന് മുഹറം ആദ്യം ദിനം ആരംഭിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. ഇസ്ലാമിക പുതുവർഷം ഹിജ്റി പുതുവർഷം എന്നും അറിയപ്പെടുന്നുണ്ട്.
യുഎഇയിൽ വെള്ളിയാഴ്ചയാണ് ഹിജ്റി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം സർക്കാർ, സ്വകാര്യ മേഖലയിൽ എല്ലാ ജീവനക്കാർക്കും അവധിയായിരിക്കും. യുഎഇ, മൊറോക്കോ, സിറിയ തുടങ്ങി 20ലധികം രാജ്യങ്ങൽ ഹിജ്റി പുതുവർഷം അവധി ദിനമായി ആചരിക്കുന്നുണ്ട്.






