Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Saudi Arabia

സൗദിയിൽ പ്രവാസികൾക്ക് സ്വന്തമായി വീടും സ്ഥലവും വാങ്ങാം; നിബന്ധനകൾ ഇങ്ങനെ

റിയാദ്: സൗദി അറേബ്യയിൽ വിദേശ പൗരൻമാർക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം വാ​ഗ്ദാനം ചെയ്യുന്ന എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ​​പ്രോപ്പർട്ടി മാർക്കറ്റ് വിദേശ നിക്ഷേപകർക്കും ബിസിനസുകൾക്കും കൂടുതൽ തുറന്നുകൊടുക്കുന്ന നീക്കമാണിത്. വിദേശ വ്യക്തികൾക്കും കമ്പനികൾക്കും സ്വത്ത് സ്വന്തമാക്കാൻ അനുവാദമുള്ള മേഖലകൾ ഉൾപ്പെടെ സൗദി പൗരൻമാരല്ലാത്ത റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ പ്രധാന നഗരങ്ങളില്‍ വിദേശികള്‍ക്ക് പ്രോപ്പർട്ടികൾ […]
Read more

വാഹനങ്ങളില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത്; സൗദിയില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദ്: വേനൽച്ചൂട് കനക്കുന്നതിിടെ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി സൗദി സിവില്‍ ഡിഫന്‍സ്. വാഹനങ്ങള്‍ക്കുള്ളില്‍ തീപിടിത്തത്തിനും സ്‌ഫോടനത്തിനും കാരണമാകുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില മൂലം ഇത്തരം വസ്തുക്കള്‍ അപകടകരമാകുകയും ജീവനും സ്വത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പവര്‍ ബാങ്കുകള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ലൈറ്ററുകള്‍, ഗ്യാസ് കാനിസ്റ്ററുകള്‍, പെര്‍ഫ്യൂം കുപ്പികള്‍, ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ തുടങ്ങിയ വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ ദീര്‍ഘനേരം വയ്ക്കരുതെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. കടുത്ത ചൂടില്‍ ഇവയ്ക്ക് […]
Read more

ഹജ്ജ് പുണ്യസ്ഥലങ്ങളിൽ എൽ.പി.ജി സിലിണ്ടറുകൾക്ക് പൂർണ്ണ നിരോധനം

ജിദ്ദ:വിശുദ്ധ ഹജ്ജ് കർമ്മങ്ങളോട് അനുബന്ധിച്ച് തീർഥാടകരുടെ താൽക്കാലിക താമസകേന്ദ്രങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഓഫീസുകളിലും എല്ലാത്തരം എൽ.പി.ജി (LPG) സിലിണ്ടറുകളും കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും സൗദി സിവിൽ ഡിഫൻസ് പൂർണ്ണമായി നിരോധിച്ചു. ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ ഉണ്ടായേക്കാവുന്ന തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള മാരകമായ അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് ഒഴിവാക്കുന്നതിനായുള്ള കർശന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗൾഫിലെ ദുൽഹിജ്ജ മാസം ഒന്നാം തീയതിയായ ഇന്ന് രാവിലെ മുതൽ തന്നെ ഈ പുതിയ നിരോധനം ഔദ്യോഗികമായി പ്രാബല്യത്തിൽ […]
Read more

നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ ആണ് മരണപ്പെട്ടത്. 43 വയസ്സായിരുന്നു. കഴിഞ്ഞ 16 വർഷമായി പ്രവാസിയാണ് ഇദ്ദേഹം. ഇന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
Read more

ബഹ്‌റൈന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി; ആഭ്യന്തര സുരക്ഷാ നടപടികൾക്ക് ഐക്യദാർഢ്യം

റിയാദ്: ബഹ്‌റൈന്റെ ആഭ്യന്തര സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഭരണകൂടം കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് പൂർണ ഐക്യദാർഢ്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിടുന്ന ഏതൊരു ശ്രമത്തെയും പ്രതിരോധിക്കാൻ രാജ്യത്തിന് പൂർണ അവകാശമുണ്ടെന്നും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തടയാനുള്ള നടപടികൾക്ക് സൗദിയുടെ പിന്തുണ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ബഹ്‌റൈന്റെ സുരക്ഷ ഗൾഫ് മേഖലയിലെ സമഗ്ര സുരക്ഷയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സൗദി […]
Read more

ഗതാഗത മേഖലയിൽ കൈകോർത്ത് സൗദിയും സിറിയയും; ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ റിയാദിൽ നിർണ്ണായക ചർച്ച

സൗദി:സൗദി അറേബ്യയും സിറിയയും തമ്മിൽ ഗതാഗത മേഖലയിൽ പുതിയ സഹകരണത്തിന് തുടക്കമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വികസിപ്പിക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. റിയാദിലെ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി റെഗുലേറ്ററി അഫയേഴ്‌സ് വൈസ് പ്രസിഡന്റ് എഞ്ചിനീയർ അബ്ദുൽ മജീദ് അൽ തസ്സാനും സിറിയൻ ഗതാഗത ഉപമന്ത്രി മുഹമ്മദ് റഹാലും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി. സൗദിക്കും […]
Read more

മക്കയിൽ മയക്കുമരുന്ന് കടത്തിന് പിടിയിലായ അഫ്ഗാൻ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി

മക്ക:മക്കയിൽ മെത്താംഫെറ്റാമിൻ എന്ന മാരക മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഫ്ഗാനിസ്താൻ സ്വദേശിയുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി. അസീസുല്ല അമ്മാരി എന്നയാളുടെ ശിക്ഷയാണ് കഴിഞ്ഞ വ്യാഴാഴ്ച മക്കയിൽ വെച്ച് നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അതീവ സുരക്ഷാ പരിശോധനകൾക്കിടെ മയക്കുമരുന്നുമായി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇയാൾ കുറ്റം ചെയ്തതായി തെളിയുകയും, കേസ് സ്പെഷ്യലൈസ്ഡ് ക്രിമിനൽ കോടതിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. മയക്കുമരുന്ന് കടത്ത് രാജ്യത്തിന്റെ […]
Read more

ഇന്ത്യ–സൗദി സാംസ്കാരിക സഹകരണത്തിന് ശൂറ കൗൺസിൽ അംഗീകാരം

റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സാംസ്കാരിക സഹകരണ ധാരണാപത്രത്തിന് അംഗീകാരം ലഭിച്ചു. റിയാദിൽ ചേർന്ന ശൂറ കൗൺസിലിന്റെ 26-ാമത് സാധാരണ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. കൗൺസിൽ ഉപാധ്യക്ഷൻ ഡോ. മിഷാൽ ബിൻ ഫഹദ് അൽ സുലാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഇരുരാജ്യങ്ങളുടെയും സാംസ്കാരിക മന്ത്രാലയങ്ങൾ ചേർന്ന് തയ്യാറാക്കിയ സഹകരണ പദ്ധതികൾക്ക് ഔദ്യോഗിക അംഗീകാരം നൽകി. ധാരണാപത്രം പ്രാബല്യത്തിൽ വരുന്നതോടെ കല, സാഹിത്യം, പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും […]
Read more

പാക്കിസ്ഥാന് 300 കോടി ഡോളറിന്റെ നിക്ഷേപ വാഗ്ദാനവുമായി സൗദി

ഇസ്ലാമാബാദ്: കടബാധ്യത രൂക്ഷമാകുന്ന സാഹചര്യത്തിൽ പാകിസ്താന് വീണ്ടും സാമ്പത്തിക പിന്തുണയുമായി സൗദി അറേബ്യ. 300 കോടി ഡോളറിന്റെ അധിക നിക്ഷേപമാണ് സൗദി അനുവദിച്ചിരിക്കുന്നത്. കടം തിരിച്ചടവിൽ വലിയ സമ്മർദ്ദം നേരിടുന്ന പാകിസ്താനിന് ഈ സഹായം വലിയ ആശ്വാസമാകും. സൗദി ഇതിനോടകം തന്നെ 300 കോടി ഡോളർ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അത് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പാകിസ്താൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് വ്യക്തമാക്കി. വാഷിങ്ടൺ ഡിസിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ നൽകിയിരുന്ന 500 […]
Read more

യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; തിരിച്ചടി ഉടനെന്ന് ട്രംപ്

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലുള്ള യുഎസ് എംബസിക്കുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. രണ്ട് ഡ്രോണുകള്‍ എംബസിയില്‍ പതിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കെട്ടിടത്തില്‍ ചെറിയ തീപിടുത്തത്തിനും നാശനഷ്ടത്തിനും ഇത് കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലുള്ള പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ അമേരിക്ക അറിയിച്ചു. ഇതിനുള്ള തിരിച്ചടി എങ്ങനെയായിരിക്കുമെന്ന് കണ്ടറിയാമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണം നാലാംദിനവും തുടരുകയാണ്.
Read more
Advertisement
WhiteswanTV Footer