മുംബൈ: ഐലവ് യു പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ഐലവ് യു പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്നും ഇതിനെ ലൈംഗികാതിക്രമമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 35കാരൻറെ ശിക്ഷ റദ്ദാക്കി കൊണ്ടാണ് ബോംബെ ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്.
പതിനേഴ്കാരിയെ തടഞ്ഞ് നിർത്തി ഇയാൾ ഐലവ് യു പറഞ്ഞു. ഈ ശിക്ഷയാണ് റദ്ദാക്കിയത്. 2015ലാണ് സ്കൂൾ വിട്ട് വരും വഴി പെൺകുട്ടിയെ യുവാവ് തടഞ്ഞ് നിർർത്തിയത്. 2017ൽ പോക്സോ കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചിരുന്നു.






