Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വര്‍ണവില താഴേക്ക്; പവന് 480 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9000 രൂപയും പവന് 72000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 730 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളി വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 116 രൂപയാണ് വിപണിവില.

കേരളത്തിൽ പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിൽ കടകൾ അടഞ്ഞു കിടക്കുകയാണ്. യുഎസിന്റെ തീരുവ നടപ്പാക്കല്‍ നീണ്ടുപോകാം എന്ന ധാരണയാണ് സ്വര്‍ണവില അന്താരാഷ്ട്രതലത്തില്‍ ഇടിവുണ്ടാക്കിയത്. ഒരു ശതമാനത്തിലധികം കുറവാണ് ഉണ്ടായത്. ഒരു ഘട്ടത്തില്‍ വില ഔണ്‍സിന് 3300 ഡോളറില്‍ താഴെ എത്തിയിരുന്നു. പിന്നീട് ഉയര്‍ന്നു.ഇന്നു രാവിലെ സ്വര്‍ണവില 3305 ഡോളര്‍ ആയി.

Content: Gold prices down; Pawan falls by Rs 480

Advertisement
WhiteswanTV Footer